2010, ഡിസംബർ 11, ശനിയാഴ്‌ച

ശാസ്താംകോട്ട കായലും ജലനിരപ്പും.

ഇടക്കിടെ മലയാളം പത്രങ്ങളില്‍ കാണാറുള്ള ഒരു വാര്‍ത്തയാണ് ശാസ്താംകോട്ട കായലിന്റെ ജലനിരപ്പ്‌ താഴുന്നു എന്നും മലിനമാവുന്നു എന്നും. നമ്മുടെ നിയമ സഭയിലും ഇതിനെക്കുറിച്ച്‌ ചര്‍ച്ച വന്നിട്ടുണ്ട്. എന്നാല്‍ ഈ പ്രശ്നത്തിന്റെ യഥാര്‍ത്ഥ കാരണങ്ങള്‍ പലപ്പോഴും നാം കണ്ടില്ല എന്ന് നടിക്കുകയാണ്. ജലനിരപ്പ്‌ താഴുന്നതിന്റെ പ്രധാന കാരണമായി പറയപ്പെടുന്നത് മണ്ണൊലിപ്പ് ആണ്. എന്നാല്‍ കഴിഞ്ഞ കുറെ ദിവസങ്ങളായി ശാസ്താംകോട്ടക്കും സമീപ പ്രദേശങ്ങളിലും യാത്ര ചെയ്യുക വഴി എനിക്ക് മനസ്സിലായ മറ്റു ചില വസ്തുതകള്‍ ഇവിടെ പറയുന്നു.
1 . കല്ലടയാറിന്റെ ജലനിരപ്പ്‌. ശാസ്താംകോട്ട കായലിന്റെ കിഴക്ക് ഭാഗം ഒരു ബണ്ട് നിലവിലുണ്ട്. അതിനും കുറച്ചു ദൂരെ ആയി കല്ലട ആറു ഒഴുകുന്നു. അനിയന്ത്രിതമായ മണല്‍ വാരല്‍ മൂലം കല്ലടയാറിന്റെ ജലനിരപ്പ്‌ കഴിഞ്ഞ പതിനഞ്ച് - ഇരുപത് വര്‍ഷങ്ങളായി താണ് കൊണ്ടിരിക്കുകയാണ്. ഇത് സമീപ പ്രദേശങ്ങളിലെ 'ഗ്രൌണ്ട് വാട്ടര്‍ ടേബിള്‍ ' താഴുവാനും ഇടയാക്കുന്നുണ്ട് . സ്വാഭാവികമായും കല്ലട ആറിന്റെ ജലനിരപ്പ്‌ താഴുന്നത് ശാസ്താംകോട്ട കായലിന്റെ ജലനിരപ്പ്‌ താഴാന്‍ ഇടയാക്കുന്നു. പ്രധാനമായും ബണ്ടിനു അപ്പുരതെക്കുള്ള നീര്‍ വാര്‍ച്ച. എന്നാല്‍ മണല്‍ വാരലിനു നിയത്രണങ്ങള്‍ തീരെ കുറവാണു. അന്ഗീകൃത കടവുകളില്‍ നിന്ന് പോലും അനുവദനീയം ആയതിനും അപ്പുറം ലോഡു മണല്‍ ആണത്രേ ഇവിടെ നിന്നും കടത്തുന്നത്. ഏനാത്ത്(എനാദിമംഗലം), മണ്ണടി , ഐവര്കാല, തുരുത്തിക്കര, കല്ലട എന്നിങ്ങനെ പലയിടത്തും മണല്‍ മാഫിയ ശക്തമാണ്. അനുവദിക്കുന്ന ഒരു പാസ്സിന് നാലും അഞ്ചും ലോഡു മണല്‍ ചിലയിടങ്ങളില്‍ കടത്താറുണ്ട്. ചില ഉദ്യോഗസ്ഥരും ചില പാര്‍ട്ടി നേതാക്കളും ഇതിനു ഒത്താശ ചെയ്യുന്നു. ആറ്റുതീരത്തെ മന്തിട്ടകള്‍ ഇടിച്ചു വെള്ളത്തില്‍ കലക്കിയും ചിലയിടങ്ങളില്‍ 'മണല്‍ നിര്‍മാണം' സജീവമാണ്. ഇരുപത് വര്‍ഷങ്ങള്‍ക്കപ്പുറം വേനല്‍കാലത്ത്‌ നടന്നു അക്കരെ പോകാന്‍ പറ്റുന്ന പല കടവുകളും ഇവിടങ്ങളില്‍ നിലവിലുണ്ടായിരുന്നു. ഇന്ന് അവിടമെല്ലാം 6 - 8 മീറ്റര്‍ ആഴമുള്ള കയമായി മാറിയെന്നു പരിസരവാസികള്‍ പറയുന്നു.
2 . മണ്ണൊലിപ്പ്. ശാസ്താംകോട്ട കായലിന്റെ സമീപ പ്രദേശങ്ങളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മന്നോളിപ്പിന്റെ ആക്കം കൂട്ടുന്നു. പല നടപടികളും കൈക്കൊണ്ടു എങ്കിലും അതൊന്നും പ്രതീക്ഷിച്ചത്ര ഫലവത്തായില്ല എന്ന് അഭിപ്രയമുള്ളവരെ കണ്ടു.
കായല്‍ മലിനമാവുന്നതിന്റെ കാരണങ്ങള്‍. ഓട കായലിലേക്ക് തുറന്നു വിടുന്നത് ഒരു പ്രധാന കാരണം ആണ് . അതുപോലെ ശാസ്താംകോട്ട കോളേജ് റോഡില്‍ ചിലയിടങ്ങളില്‍ മലമൂത്ര വിസര്‍ജനം നടത്തുന്നത് തടയേണ്ടതാണ്. പ്രത്യേകിച്ചും ആഴ്ച ചന്ത ഉള്ള ദിവസങ്ങളില്‍. മുന്‍പ് ഒരിക്കല്‍ ചിലര്‍ സെപ്ടിക് ടാങ്ക് മാലിന്യം കായലില്‍ തള്ളിയത് വാര്‍ത്ത ആയിരുന്നു.
തടാക സംരക്ഷണത്തിനു ശക്തമായ നടപടികള്‍ എടുക്കാത്ത പക്ഷം, കൊല്ലം ജില്ലയിലെ നല്ല ഒരു ഭാഗം ആളുകള്‍ക്ക് കുടിവെള്ളം നല്‍കുന്ന,കേരളത്തിലെ ഈ ശുദ്ധ ജല തടാകം അടുത്ത ദശകങ്ങളില്‍ ഉപയോഗ ശൂന്യമാകും.
ഓടോ :ഏനാത്ത്(എനാദിമംഗലം), മണ്ണടി , ഐവര്കാല, തുരുത്തിക്കര, കല്ലട ഭാഗങ്ങളില്‍ ഇന്‍കം ടാക്സ് വിഭാഗം ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്. കഴിഞ്ഞ ഒരു വര്ഷം കൊണ്ടു അഞ്ചും പത്തും ലോറികളും ആഡംബര കാറുകളും മിക്ക മണല്‍ കടത്തുകാരും സ്വന്തമാക്കിയിട്ടുണ്ട്.

2010, സെപ്റ്റംബർ 21, ചൊവ്വാഴ്ച

ലാല്‍ അങ്കിളും ആഘോഷവും.

ഇന്ന് മോഹന്‍ലാല്‍ അങ്കിളിന്റെ ജൂവലറി പരസ്യം കണ്ടു. ജൂവലരിക്ക് 40 ഷോറൂം ആയതു നമുക്ക് ഒന്ന് ആഘോഷിക്കണ്ടേ എന്ന് . വേണം അങ്കിള്‍, ചെലവ് അങ്കിള്‍ എടുത്താല്‍ മതി. കടുംവെട്ട് ആണല്ലേ? നടക്കട്ടെ. പറ്റുമ്പോ ഊറ്റി എടുക്കണം.

2010, സെപ്റ്റംബർ 16, വ്യാഴാഴ്‌ച

ക്യൂബാ മുകുന്ദന്മാര്‍ എവിടെ ?

 ക്യൂബാ മുകുന്ദന്മാര്‍ എവിടെ ? കാസ്ട്രോ അപ്പൂപ്പന്‍ പറഞ്ഞത് കേട്ടില്ലേ ക്യൂബന്‍ കമ്യൂണിസ്റ്റ് മാതൃക പരാജയമാണെന്ന് ? കാസ്ട്രോയെ ക്വാട്ടുന്ന ജീ പീ സാറിനേം കാണാനില്ലല്ലോ. 
അമേരിക്കയില്‍ സമരം നടന്നാല്‍ പോസ്റ്റുന്ന മനോജ്‌ സാറും ഇത് കണ്ടില്ലേ? പത്തുലക്ഷം പേരെ പിരിച്ചുവിടുന്നത് ഒരു സമരത്തോളം പോര അല്ലെ ?

2010, ജൂലൈ 29, വ്യാഴാഴ്‌ച

കണികാ പരീക്ഷണം

അണ്ണാ തേനിയില്‍ കണിക പരീക്ഷണ കേന്ദ്രം തുടങ്ങുന്നു എന്ന്!
ഓ തന്നെ ?
അതും 8000 കോടി ആവുമത്രേ.
ഗൊള്ളാം, എന്തുവാടെ ഇപ്പൊ?
അണ്ണന്‍ ബ്രമാന്ടമാന തിരൈ പടം ഇരന്റായിരതി പംതിരന്ടു  കണ്ടില്ലേ? അതില്‍ nutrino പ്രവര്‍ത്തനം കണ്ടു പിടിച്ചതെ ഇന്ത്യക്കാരന്‍ ആണ് അണ്ണാ .
മുകളിലോട്ടു ഒരു പ്രയോജനവുമില്ലാതെ വാണം വിടുന്നത് പോരഞ്ഞു ആണോടെ ഇതും?
അങ്ങനെ പറയല്ലേ അണ്ണാ, ദൂരത്തു നിന്ന് സെന്സുചെയ്യാന്‍ നമ്മളാണ് അത്രേ മുന്നില്‍.
തന്നെ? എന്നിട്ട് സുനാമി വന്നിട്ടും ഇപ്പൊ മാവോയിസ്റ്റുകള്‍ അഴിഞ്ഞാടിയിട്ടും ഒന്നും കണ്ടില്ലല്ലോ? സെന്‍സും സെന്സിബിളിട്ടീം പോയോടെ? ഇപ്പോഴും പെട്ടെന്ന് മഴപെയ്താല്‍ dipression തന്നെ ?
അങ്ങനെ പറയല്ലേ അണ്ണാ, പെന്‍ഷന്‍ പറ്റിയ വല്യണ്ണന്‍ ഒരു ഉദ്ഘാടനത്തിന് പറഞ്ഞ്ഞ്ഞത് വായിച്ചില്ലേ ?  കാശൊന്നും പാഴയതായി വിചാരിക്കരുതെന്നു ?
തന്നെ തന്നെ , അങ്ങനെ പറഞ്ഞില്ലല്ലോ, പക്ഷെ ഈ മുടക്കുന്നതിന്റെ പത്തിലൊന്ന് പോലും സാധാരണക്കാരന് പ്രയോജനപ്പെടുന്നില്ല തമ്പീ.

2010, ജൂൺ 14, തിങ്കളാഴ്‌ച

എക്സ്പ്രസ്സിന്റെ വക മറ്റൊരു ഹനാന്‍ ടൈപ് ആര്‍ട്ടിക്കിള്‍ !! (ഹാക്കിംഗ്)


എക്സ്പ്രസ്സിന്റെ വക മറ്റൊരു ഹനാന്‍ ടൈപ് ആര്‍ട്ടിക്കിള്‍ !! (ഹാക്കിംഗ്)
 
ജൂണ്‍ 14 2010 ലെ edex എന്നാ സ്പെഷ്യല്‍ സപ്ലിമെന്റ് നോക്കു (പേജ് 14 -15 ) അങ്കിത് ഫാഡിയയെക്കുറിച്ച് പറഞ്ഞിരിക്കുന്നത് കാണാം. അല്‍ ക്വൈദ മെസ്സേജ് decode ചെയ്യാന്‍ അമേരിക്കയെ സഹായിച്ചു പോലും. ഹനാന്‍ പണ്ടു റോക്കറ്റ് വിട്ട പോലെ. ഒരു സ്വാതി ആണ് ലേഖനം എഴുതിയത്.